കോട്ടയം: അടൂരിൽ കെ.പി റോഡിനെ ഒറ്റ മഴയിൽ വെള്ളത്തിൽ മുക്കിയത് അനധികൃതമായി പാടശേഖരവും, തോടും മൂടിയുള്ള കയ്യേറ്റം. അടൂർ ഏനാദിമംഗലം പാടശേഖരിത്തിലാണ് രാഷ്ട്രീയ പാർട്ടികളുടെ മൗന സമ്മതത്തോടെ ഏക്കർ കണക്കിന് പാടശേഖരം മണ്ണിട്ട് നികത്തിയത്. കഴിഞ്ഞ ദിവസം വെള്ളപ്പൊക്കമുണ്ടായതിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്.
അടൂർ നഗരമധ്യത്തിൽ കെ.പി റോഡിനു സമീപത്തായാണ് പാടശേഖരം ഉള്ളത്. 2019 വരെ ഈ പാടശേഖരം പൂർണമായും പച്ചപുതച്ച് കിടക്കുകയായിരുന്നുവെന്ന് ജാഗ്രതാ ന്യൂസ് ലൈവ് ടീം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, പച്ചപുതച്ച് കിടന്ന പാടം കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തോടെ ജാഗ്രതാ സംഘം നടത്തിയ അന്വേഷണത്തിൽ മണ്ണിന്റെ നിറത്തിലായതായി കണ്ടെത്തി. ഗൂഗിൾ മാപ്പിൽ രണ്ട് ഭാഗത്തെയും വിശദാംശങ്ങൾ കാണാൻ സാധിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് വെള്ളപ്പൊക്കം ഉണ്ടായ സ്ഥലത്ത് ജാഗ്രതാ ന്യൂസ് സംഘം എത്തിയ നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേടിനു സമാനമായ സാഹചര്യം കണ്ടെത്തിയത്. തോടിനു നടുവിലുള്ള സ്ഥലം പോലും നികത്തി , പാടം പൂർണമായും ഇല്ലാതാക്കിയാണ് ഇപ്പോൾ പാടശേഖരം നികത്തിയിരിക്കുന്നത്. ഇത് അക്ഷരാർത്ഥത്തിൽ ഒരു നാടിനെത്തന്നെ വെള്ളത്തിൽ മുക്കുന്ന ക്രൂരതയായി മാറി.