നിർജലീകരണത്തെത്തുടർന്ന് നടൻ ശരത് കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയെന്നു റിപ്പോർട്ട്‌

ചെന്നൈ : നടൻ ശരത് കുമാർ ആശുപത്രിയിൽ. ദേഹാസ്വാസ്ത്യത്തെ തുടർന്ന് ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. ഡയേറിയ ബാധിച്ച് ചികിത്സയിൽ ആയിരുന്ന നടന്റെ ശരീരത്തിൽ ജലാംശം നഷ്ടപ്പെട്ടതിനേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Advertisements

രണ്ട് ദിവസമായി ഡയേറിയ ബാധിച്ചിരുന്ന നടന്റെ ആരോഗ്യ സ്ഥിതി പെട്ടെന്ന് വഷളാകുകയായിരുന്നു. നടന്റെ സ്ഥിതിയിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും ആരോഗ്യം മെച്ചപ്പെട്ടതായാണ് റിപ്പോർട്ട്. ശരത് കുമാറിന്റെ പങ്കാളിയും നടിയുമായ രാധിക, മകളും നടിയുമായ വരലക്ഷ്മി ശരത് കുമാർ എന്നിവർ ആശുപത്രിയിൽ ഉണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടൻ കരിയറിൽ 130ഓളം സിനിമകൾ പൂർത്തിയാക്കി കഴിഞ്ഞു. നടന്‍, വില്ലന്‍, സ്വഭാവ നടന്‍ തുടങ്ങി എല്ലാ വേഷപ്പകര്‍ച്ചയിലും നിറഞ്ഞാടിയ അദ്ദേഹം രാഷ്ട്രീയത്തിലും സജീവമാണ്. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ അധ്യക്ഷ പദവിയിലും ഏറെ കാലം പ്രവര്‍ത്തിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.