കോൺഗ്രസ് ഫുട്ബോൾ സൗഹൃദ മത്സരം നടത്തി

വൈക്കം: കോൺഗ്രസ്  വൈക്കം ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം കായലോര ബീച്ച് മൈതാനിയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ  ഫുട്ബോൾ സൗഹൃദ മത്സരം നടത്തി.കോൺഗ്രസ് വൈക്കം ടൗൺ മണ്ഡലം പ്രസിഡന്റ് സോണി സണ്ണിയും, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനിൽ സാബുവും മൽസരത്തിന് നേതൃത്വം നൽകി.
        മത്സരം നഗരസഭ ചെയർപേഴ്സൺ രാധികശ്യാം ഉദ്ഘാടനം ചെയ്തു. എ.സനീഷ്കുമാർ,പി.ടിസുഭാഷ്, രേണുക രതീഷ്,എം.ടിഅനിൽകുമാർ,പ്രീത രാജേഷ്, ബിനോയ് ദേവസ്യ, സന്തോഷ് കരുണാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles