ശബരിമല: ശബരിമല ദർശനത്തിനെത്തിയ മൂന്ന് തീർത്ഥാടകർ ഇന്ന് മല കയറ്റത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. മനോരമ ചാനലിന്റെ ബ്രോഡ്കാസ്റ്റിംഗ് ഓഫീസർ ചേർത്തല വയലാർ പട്ടണക്കാട് ലക്ഷ്മി ഭവനിൽ എസ് എസ് സജീവ് ( 54 ), ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശി എ വെങ്കിടേശു (35), തമിഴ്നാട് തിരുവണ്ണാമലൈ രമേഷ് ചന്ദാംമ്പി (50) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറിന് നീലിമലയിൽ വച്ച് ദേഹാശ്വാസ്ത്യം ഉണ്ടായതിനെ തുടർന്ന് സജീവിനെ പമ്പ ഗവൺമെന്റാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാവിലെ ഏഴരയോടെ നീലിമല കയറുന്നതിനിടെയാണ് വെങ്കിടേശുവിന് ഹൃദയാഘാതം ഉണ്ടായത്. രാവിലെ പത്തിന് പമ്പയിൽ വച്ചാണ് രമേഷ് ചന്ദാംബി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. തുടർന്ന് പമ്പ ഗവ. ആശുപത്രിയിൽ എത്തിയെങ്കിലും മരിച്ചു.