കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് പിന്തുണയുമായി
അദീബ് & ഷഫീന ഫൗണ്ടേഷനും ലുലു ഫിൻസെർവും

ഡിസംബർ 9, 2022 | കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ (കെ എം ബി) 2022-ന്റെ അഞ്ചാം പതിപ്പിന് അദീബ് & ഷഫീന ഫൗണ്ടേഷനും കൊച്ചി ആസ്ഥാനമായുള്ള എൻബിഎഫ്സി, ലുലു ഫിൻസെർവ് എന്നിവരും പിന്തുണ നൽകും. അദീബ് & ഷഫീന ഫൗണ്ടേഷൻ, എക്സിബിഷൻ ബെനിഫാക്ടേഴ്സ് സർക്കിൾ വിഭാഗത്തിൽ ബിനാലെയിലേക്ക് സംഭാവന നൽകും. അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ എൻബിഎഫ്സി ഡിവിഷനായ ലുലു ഫിൻസെർവ്, കോർപ്പറേറ്റ് പങ്കാളിയായി ബിനാലെയുമായി കൈകോർക്കും.

Advertisements

ഫൗണ്ടേഷന് കീഴിലുള്ള നിരവധി പദ്ധതികൾ സാമൂഹിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും കലയിലൂടെ ആളുകളെ ഒന്നിപ്പിക്കാനും സഹായിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയിലേക്ക് സംഭാവന നൽകുന്നതിൽ സന്തോഷമുണ്ടെന്ന് അദീബ് അഹമ്മദ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ എംഡിയായ അദീബ് അഹമ്മദും ഭാര്യ ഷഫീന യൂസഫലിയും ചേർന്ന് സ്ഥാപിച്ച അദീബ് & ഷഫീന ഫൗണ്ടേഷൻ, സാമൂഹിക വികസനം, വയോജന പരിചരണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശിശുക്ഷേമം എന്നീ മേഖലകളിൽ സജീവമായി ഇടപെട്ട് വരുന്നു. തൃശൂർ സ്വദേശിയായ അദീബ് 2022-ലെ കൊച്ചി-മുസിരിസ് ബിനാലെയുടെ ട്രസ്റ്റി കൂടിയാണ്. 2022 ഡിസംബർ 12 മുതൽ 2023 ഏപ്രിൽ 10 വരെയാണ് ബിനാലെ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.