അതിർത്തി തർക്കം; അയൽവാസികൾ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി

കൊച്ചി: അതിർത്തി തർക്കത്തെ തുടർന്ന് യുവാവിനെ അയൽവാസികൾ മർദ്ദിച്ച് കൊലപ്പെടുത്തി.എടവനക്കാട് സ്വദേശി സനൽ(34) ആണ് മരിച്ചത്. അയൽവാസികളായ അച്ഛനും മകനും ചേർന്നാണ് സനലിനെ മർദ്ദിച്ചത്. പ്രതികളായ വേണുവിനെയും മകൻ ജയരാജിനെയും ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisements

ഇന്നലെ രാത്രിയാണ് വേണുവും ജയരാജും ചേർന്ന് ഇരുമ്പ് വടി ഉപയോഗിച്ച് സനലിനെ മർദ്ദിച്ചത്. ഗുരുതര പരിക്കുകളോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സനൽ് രാവിലെ മരണത്തിന് കീഴടങ്ങി. അതിർത്തി തർക്കത്തെ തുടർന്നാണ് ഇരുവരും ചേർന്ന് സനലിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Hot Topics

Related Articles