കൂരോപ്പടയിൽ കാട്ടു പന്നി ശല്യം രൂക്ഷം ; ആശങ്കയിലായി കർഷകർ

കൂരോപ്പട : കൂരോപ്പട കൂവപ്പൊയ്കയിൽ കാട്ടു പന്നി ശല്യം രൂക്ഷം. കൂരോപ്പട ഗ്രാമപഞ്ചായത്തിൽ കൂവപ്പോയ്ക ഭാഗത്താണ് കാട്ടു പന്നിയുടെ ശല്യം രൂക്ഷമായത്. കൃഷിയിടങ്ങളിൽ ശല്യം രൂക്ഷമായതോടെ ആശങ്കയിലാണ് കർഷകർ. കൂട്ടത്തോടെ എത്തുന്ന പന്നികൾ കർഷകരുടെ കൃഷികൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.

Advertisements

അതി ശക്തമായ മഴയിൽ കൃഷി നാശമായ സാഹചര്യത്തിൽ കാട്ടു പന്നിയുടെ ശല്യം കൂടിയായതോടെ ദുരിതത്തിലാണ് പ്രദേശത്തെ കർഷകർ. കർഷകരുടെ കപ്പ , കാച്ചിൽ അടക്കമുള്ള കൃഷികൾക്ക് വ്യാപകമായ നാശമാണ് ഉണ്ടായത് എന്ന് കർഷകർ പറയുന്നു. എല്ലാ ദിവസവും പന്നിയുടെ ശല്യം ഉണ്ടാകാറുള്ളതായി സമീപ വാസികളായ വിജയൻ , സിബി എന്നിവർ ജാഗ്രതാ ന്യൂസിനോട് പറഞ്ഞു.

Hot Topics

Related Articles