ഉദരശസ്ത്രക്രിയാ വിദഗ്ധരുടെ സമ്മേളനം ശനിയാഴ്ച്ച വിൻസർ കാസിൽ ഹോട്ടലിൽ; കരൾരോഗങ്ങളും,ശസ്ത്രക്രിയയും പ്രധാന വിഷയം

കോട്ടയം : ഉദരശസ്ത്രക്രിയാ വിദഗ്ധരുടെ ദ്വിദിന സമ്മേളനം വിൻസർ കാസിൽ ഹോട്ടലിൽ നാളെ തുടങ്ങും.
കോട്ടയം മെഡിക്കൽ കോളേജിൽ സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം തുടങ്ങിയതിനു ശേഷം കോട്ടയത്ത് നടക്കുന്ന ആദ്യ സമ്മേളനമാണിത്.

Advertisements

കരൾ സംബന്ധമായ രോഗങ്ങളും കരൾ മാറ്റ ശസ്ത്രക്രിയയുമാണ് സമ്മേളനത്തിന്റെ പ്രധാന വിഷയം.വിവിധയിനം ഉദര രോഗങ്ങളും അവക്ക് വേണ്ട ശസ്ത്രക്രിയാരീതികളും ചർച്ച ചെയ്യുന്നതോടൊപ്പം ശസ്ത്രക്രിയകളിലെ നൂതന സാങ്കേതിക രീതികൾ സംബന്ധിച്ച് വിദഗ്ധർ സംസാരിക്കും.ആധുനിക രീതിയായ റോബോട്ടിക് സർജറി ശില്പശാല ഉൾപ്പെടെ നാല് പ്രധാന ശില്പശാലകൾ സമ്മേളത്തിന്റെ പ്രത്യേകതയാണ്
കരൾ മാറ്റശസ്ത്രക്രിയയിലെ വിവിധ വിഭാഗങ്ങളുടെ ഏകോപനവും ദാതാവിനെയും സ്വീകർത്താവിനെയും ശസ്ത്രക്രിയക്കായി സജ്ജമാക്കുന്നതും സംബന്ധിച്ച് പ്രബന്ധങ്ങൾ അവതരിക്കപ്പെടും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രോഗികൾക്ക് ഏറെ ആശ്വാസകരമായ കീ ഹോൾ ശാസ്ത്രക്രിയയുമായി ബന്ധപ്പെട്ടും വിദഗ്ദർ പ്രാബന്ധങ്ങൾ അവതരിപ്പിക്കും.
കോട്ടയം മെഡിക്കൽ കോളേജിൽ ഇത് വരെ മൂന്ന് ലിവിങ് ഡോണർ കരൾമാറ്റ ശാസ്ത്രക്രിയകൾ വിജയകരമായി നടന്നിട്ടുണ്ട്.കേരളത്തിനകത്തും പുറത്ത് നിന്നുമായുള്ള വിദഗ്ധരാണ് സമ്മേളനത്തിൽ പങ്കെടുക്കിന്നത്.
കോട്ടയം മെഡിക്കൽ കോളേജ് സർജിക്കൽ ഗ്യാസ്ട്രോ വിഭാഗവും കോട്ടയം ഗ്യാസ്ട്രോ സർജറി ഫോറവും സംയുക്തമായാണ് സമ്മേളനം നടത്തുന്നത്.

Hot Topics

Related Articles