ശരീരത്തെ സ്വയം ക്ഷേത്രമാക്കണം: അതിനാണ് കഷ്ടത നിറഞ്ഞ വ്രതാനുഷ്ഠാനവും, കഠിനമായ കാനന യാത്രയും: ശ്രീമദ് പൂർണാമൃതാനന്ദ പുരി സ്വാമിജി

റാന്നി: ഭക്തൻ തന്റെ ശരീരത്തെ സ്വയം ക്ഷേത്രമാക്കി മാറ്റിയാലേ ശാശ്വതമായ ആനന്ദം കണ്ടെത്താനാകുവെന്ന് മാതമൃതാന്ദമയി മഠം ജനറൽ സെക്രട്ടറി ശ്രീമദ് പൂർണാമൃതാനന്ദ പുരി സ്വാമി. റാന്നിയിൽ നടക്കുന്ന അയ്യപ്പ ഭാഗവത മഹാ സത്രത്തിൽ നടത്തിയ സത്‌സംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചവിട്ടേറ്റ് കാലം കഴിച്ചിരുന്ന കല്ലാണ് ശില്പി ഒരുക്കി എടുത്ത് ഈശ്വരനാക്കി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നത്. അതിലേക്കു വന്നു നിറയുന്ന ചൈതന്യമാണ് ലോകമാകെ അനുഗ്രഹം ചൊരിയുന്നത് യാതനകളും അവഗണകളും മറന്ന് ഒരുവൻ തന്റെ ശരീരത്തെ വ്രതാനുഷ്ഠാനങ്ങളിലൂടെ തപിപ്പിച്ച് ഈശ്വരനാക്കി മാറ്റി ലോകോപകാരപ്രദമാക്കുന്ന പദ്ധതിയാണ് ശബരിമല തീർഥാടനം.

Advertisements

മാലയിട്ടാൽ താത്കാലികമായി ഒരാൾ സന്യാസത്തിലേക്കു പ്രവേശിക്കുകയാണ്. പിന്നെ സകലതും മറക്കുന്നു. മലയിട്ടവനെ കാണുമ്പോൾ കാണുന്നവനും സകലതും മറക്കുന്നു. അതാണ് സന്യാസത്വം. നാലാശ്രമങ്ങളിൽ ഗൃഹസ്ഥാശ്രമം വിശിഷ്ടമാകുന്നത് മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നതുകൊണ്ടാണ്. മറ്റെല്ലാ ആശ്രമങ്ങളും തനിക്കു വേണ്ടിയാണ്. ഗൃഹസ്ഥാശ്രമി ആണ് ഈശ്വരനെ സേവിക്കുന്നവൻ. നമ്മുടെ കുട്ടികളെ വളർത്തുക എന്നാൽ ഈശ്വരന്റെ കുട്ടിയെ വളർത്തുക എന്നാണ്. തന്റെ കുട്ടിയെ വളർത്തിയാലും അനാഥ കുട്ടികളെ വളർത്തിയാലും ഈശ്വരന്റെ കുട്ടിയെ ആണ് വളർത്തുന്നത് എന്ന് തിരിച്ചറിയണം. ത്യാഗത്തിന്റെ പാഠങ്ങളാണ് ഗൃഹസ്ഥാശ്രമത്തിൽ പഠിക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടി തന്റെ തന്നെ ജീവിതം ത്യജിക്കലാണ് ഗൃഹസ്ഥാശ്രമം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എത്ര ത്യാഗം സഹിക്കുന്നവനും പതിനെട്ടു പടി കയറി ശബരിമല ക്ഷേത്രത്തിലെത്തിയാൽ ഭഗവാൻ ഉപദേശിച്ചു കൊടുക്കുന്നത് തത്വമസി എന്നാണ്. ഈശ്വരൻ നീ തന്നെയാണെന്ന് വ്യക്തമാണ്. കോവിലിലെ വിഗ്രഹത്തിൽ ഈശ്വരനെ വണങ്ങുന്നു. ഈശ്വരൻ എല്ലായിടത്തും ഉണ്ട്. പ്രഹ്ലാദൻ തൂണിൽ നിന്നുമാണ് ഈശ്വരനെ പുറത്തു കൊണ്ടുവന്നത്.

മനുഷ്യൻ ലോകത്തിൽ ജീവിക്കുകയും കുറെ കാര്യങ്ങൾ ചെയ്തു മരിക്കുകയും ചെയ്യുന്നു. അതിനിടയിൽ സന്തോഷവും തൃപ്തിയും കണ്ടെത്താൻ ശ്രമിക്കുന്നു. പ്രതീക്ഷിക്കുന്ന സന്തോഷം കിട്ടിയാൽ മറ്റൊരു സന്തോഷം കണ്ടെത്താൻ ആഗ്രഹിക്കുകയും അതിനായി കേഴുകയും ചെയ്യും. സമയം അതിവേഗത്തിൽ കഴിഞ്ഞ് കൊണ്ടിരിക്കുന്നു. പരമമായ ആനന്ദം ലഭിക്കണമെങ്കിൽ സ്വയം ഈശ്വരൻ ആകണം. ഈശ്വരൻ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ഓരോരുത്തരെയും ഈശ്വരൻ ആക്കാനാണ്. ഈശ്വരന്റെ കാണാവുന്ന രൂപമാണ് പ്രപഞ്ചം. എല്ലാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന മനുഷ്യൻ ഈശ്വരനെ മാത്രം കാണാൻ ശ്രമിക്കുന്നില്ല. ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ അലഞ്ഞു തിരിഞ്ഞു കരയേണ്ടതില്ല. ശബരിമല സാക്ഷാത്‍കാരമാകുന്നത് ശബരിമല സന്ദർശനം ഒരു ത്യാഗമായതുകൊണ്ടാണ്. സന്തോഷം കൊടുത്താൽ സന്തോഷം നിങ്ങളെ തേടിയെത്തും. ഉള്ളിലുള്ള ഈശ്വരനെ പ്രോജ്വലിപ്പിച്ചു സ്വയം പ്രശ്ന പരിഹാരകനാകണമെന്ന് പൂർണാമൃതാനന്ദ പുരി പറഞ്ഞു.

അയ്യപ്പ ഭാഗവത സത്ര വേദിയിലെത്തിയ പൂർണാമൃതാനന്ദ പുരി സ്വാമികളെ സത്രം ക്ഷേത്രം മേൽശാന്തിയും മുൻ ശബരിമല മേൽശാന്തിയുമായ തിരുനാവായ് സുധീർ നമ്പൂതിരി പൂർണ കുംഭം നൽകി സ്വീകരിച്ചു.
സത്‌സംഗത്തിന്‌ ശേഷം സത്ര വേദിയിൽ പൂർണാമൃതാനന്ദ പുരിയുടെ നേതൃത്വത്തിൽ ഭജൻ നടന്നു. സ്വാമി പവന പുത്ര ദാസ്, സംഘാടക സമിതി ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴിക്കാലാ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ, ബ്രഹ്മാനന്ദ സിദ്ധാശ്രമം സ്വാമിനി രമാ ദേവി ‘അമ്മ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.