അടൂർ: പട്ടികജാതിയിൽ പെട്ട പിതാവിനേയും മകനേയും പൊലീസ് കേസിൽ പ്പെടുത്താൻ ഗൂഢശ്രമം ജീപ്പിലിട്ട് മർദ്ദിച്ചതായും പരാതി. തട്ട – പാറക്കര തേവരു കുറ്റിയിൽ വീട്ടിൽ മനു (26) വിനെയാണ് കൊടുമൺ പൊലീസ് ക്രൂരമായി മർദ്ദിച്ചത്. നിരപരാതിയാണെന്ന് പല തവണ പറഞ്ഞിട്ടും പൊലീസ് ജാതി പേര് വിളിച്ച് ആക്ഷേപിച്ച് മർദ്ദനം തുടർന്നുവെന്നു മനു പരാതിയിൽ പറയുന്നു.
മനുവിന്റെ പിതാവ് മുരളീധരനേയും പോലീസ് കസ്റ്റഡിയിലെടുക്കുകയും കുറ്റം സ്വയം ഏൽക്കാൻ പൊലീസ് പറഞ്ഞതായും പരാതിയിൽ പറയുന്നു. പൊലീസ് മർദ്ദനത്തിൽ പരുക്കേറ്റ മനു പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചീകിത്സയിലാണ്. 14 ന് രാത്രി തിരുമംഗലത്ത് ക്ഷേത്ര വഞ്ചിക്ക് സമീപം പ്രവർത്തിക്കുന്ന രവീന്ദ്ര വർക്ക് ഷോപ്പിൽ മോഷണം നടന്നിരുന്നു. ഇതുമായ ബന്ധപ്പെട്ട് അന്വേഷിക്കാനാണ് പൊലീസ് ഞങ്ങളെ ജീപ്പി കയറ്റി കൊണ്ടുപോയതെന്നാണ് മനുവും പിതാവും പറയുന്നത് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
15ന് വൈകിട്ട് 5 ന് പൊലീസ് മുരളീധരന്റെ വീട്ടിൽ എത്തുകയും മുരളീധരനെ പൊലീസ് കൊടുമൺ സ്റ്റേഷനിൽ കൊണ്ടുപോകുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ ശേഷം എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മോഷണ കുറ്റം എൽക്കണമെന്നും മുരളീധരനോട് പറ ഞ്ഞു. എന്നാൽ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ലായെന്നും നിരപരാതിയാണെന്ന് പല തവണ പറഞ്ഞിട്ടും പൊലീസ് മുഖവിലക്കെടുത്തില്ല. ശേഷം മനുവിനെ യും പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു.
15 ന് വൈകിട്ട് സ്റ്റേഷനിൽ കൊണ്ടുപോയ ഇരുവരേയും 16 ന് പുലർച്ചെ 1 മണിയോടെ സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് വിട്ടു. രാവിലെ വീണ്ടും സ്റ്റേഷനിൽ വരണമെന്നും പറഞ്ഞു. ഇത് ഇന്നലെ രാവിലെ മുരളീധരനും മകൻ മനുവും പൊലീസ് സ്റ്റേഷനിൽ എത്തി. വീണ്ടും പോലീസ് ഞങ്ങളെ പൊലീസ് ഭീഷണിപ്പെടുത്തി മോഷണ കുറ്റം ചാർത്താൻ ശ്രമിച്ചു. കുറ്റം ചെയ്യതക്കിൽ ഞങ്ങളെ ശിക്ഷിച്ചോ കുറ്റം ചെയ്യാതെ എന്തിനാ ഞങ്ങളെ ദ്രോഹിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞിട്ടും പൊലീസ് തെറി വിളിച്ച് വീണ്ടും ഭീഷണി പെടുത്തിയതായി മുരളീധരനും മകനും പറഞ്ഞു. നിരപരാധിയായ മകനേ പൊലീസ് മർദ്ദിച്ചതിലും മുരളീധരനെ ഭീഷണിപ്പെടുത്തി സ്വയം കുറ്റം ഏൽക്കാൻ പ്രേരിപ്പിച്ചതിലും പത്തനംതിട്ട ജില്ലാ മേധാവിക്ക് ഇവർ പരാതി നൽകിയിട്ടുണ്ട്. പച്ചക്കറി കച്ചവടം നടത്തി വരുകയാണ് മുരളീധരൻ മകൻ മനു മത്സ കച്ചവടത്തിനായിട്ടുളള വാഹനത്തിന്റെ ഡ്രൈവറാണ്.