കോട്ടയം: ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മീൻ വണ്ടിയിൽ നിന്നുള്ള മലിനജലം തള്ളിയ സംഭവത്തിൽ നഗരസഭ നടപടിയുമായി രംഗത്ത്. നഗരസഭ ആരോഗ്യ വിഭാഗമാണ് പ്രദേശത്ത് ബ്ലീച്ചിംങ് പൗഡർ അടക്കം തള്ളിച്ച് മാലിന്യത്തിൽ നിന്ന് നാട്ടുകാർക്ക് താല്കാലിക ആശ്വാസം നൽകിയത്. ഏറ്റുമാനൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ മീനുമായി എത്തുന്ന വാഹനങ്ങൾ മലിനജലം തുറന്നു വിടുന്നതായും, ഈ മലിനജലം സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ജാഗ്രതാ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോൾ നഗരസഭ സെക്രട്ടറി നടപടിയുമായി രംഗത്ത് എത്തിയത്. നഗരത്തിലെ മാലിന്യ പ്രശ്നം സംബന്ധിച്ചു ജാഗ്രതാ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്ത വാർത്ത നഗരസഭ സെക്രട്ടറിയും കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹം ശനിയാഴ്ച രാവിലെ തന്നെ നടപടിയെടുത്ത് ഇവിടം വൃത്തിയാക്കാൻ നിർദേശം നൽകിയത്.