കത്ത് വിവാദം ; തിരുവനന്തപുരം നഗരസഭയില്‍ പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം : കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. നഗരസഭയില്‍‌ മേയറുടെ വഴിതടഞ്ഞ ബി.ജെ.പി വനിത കൗണ്‍സിലര്‍മാര്‍, നിലത്ത് കിടന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് വനിത അംഗങ്ങളെ മറികടന്ന് മേയര്‍ ഡയസിലെത്തി. പൊലീസും എല്‍ഡിഎഫ് വനിതാ കൌണ്‍സിലര്‍മാരും ചേര്‍ന്ന് മേയറെ ഡയസിലെത്തിക്കുകയായിരുന്നു.

Advertisements

തിരുവനന്തപുരം നഗരസഭയില്‍ നടക്കുന്ന സമരം അനാവശ്യമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന സമരം പ്രതിപക്ഷം അവസാനിപ്പിക്കണം. കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി നിലപാട് തന്‍റെ വാദങ്ങള്‍ക്കുള്ള അംഗീകാരമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

Hot Topics

Related Articles