തിരുവല്ലയിൽ ഗുണ്ടാ ആക്രമണം: വീടും വാഹനങ്ങളും അടിച്ചു തകർത്തു

തിരുവല്ല: തിരുവല്ലയിലെ കാട്ടൂക്കരയിൽ ഗുണ്ടാ സംഘം വീടും, വാഹനങ്ങളും അടിച്ചു തകർത്തു. കാട്ടുക്കര കൊച്ചുപുരയിൽ പ്രസാദിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. സംഭവ സമയത്ത് പ്രസാദിന്റെ ഭാര്യ അജിത (51) മാത്രമാണ് വീട്ടിനുള്ളിലുണ്ടായിരുന്നത്. വീടിന്റെ എല്ലാ ജനൽ ചില്ലകളും വാഹനങ്ങളും ആക്രമി സംഘം തകർത്തു. അജിത നൽകിയ പരാതിയിൽ തിരുവല്ല പോലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles