തിരുവല്ല: അടൂർ അർബൻ ബാങ്ക് അക്രമത്തിലൂടെ പിടിച്ചതുപോലെ തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റിവ് ബാങ്കിൽ ആവർത്തിക്കാണ് മാർക്സിസ്റ്റ് പാർട്ടി ശ്രമിക്കുന്നതെന്ന് കെ പി സി രാഷ്ട്രീയകാര്യ സമിതി അംഗം പി. ജെ. കുര്യൻ. തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റിവ് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് യുഡിഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിന്റെ തണലിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്തു അധികാരം കൈക്കലാക്കാനുള്ള സിപിഎം നീക്കം അപലപനീയമാണെന്നും, ആധാർമിക മാർഗത്തിലൂടെ സിപിഎം പിടിച്ചെടുത്ത അടൂർ അർബൻ ബാങ്ക് ഇന്ന് പ്രവർത്തനരഹിതമായിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി, ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ, യുഡിഫ് ജില്ലാ കൺവീനർ എ. ഷംസുദീൻ, അനീഷ് വരിക്കണ്ണാമല, ജോർജ് മാമ്മൻ കൊണ്ടൂർ, വർഗീസ് മാമ്മൻ, റെജി തോമസ്, കെ. ജയവർമ്മ, സജി ചാക്കോ, ലാലു തോമസ്, കോശി പി സക്കറിയ, ലാലു ജോൺ, എബി മേക്കരിങ്ങാട്ട്, ദിലീപ് കുമാർ, സതീഷ് ബാബു, ശ്യാം കുരുവിള, സി കെ ശശി, ജോർജ് കുന്നപ്പുഴ, പ്രസാദ് ജോർജ്, വി എ ചെറിയാൻ, അലക്സ് കെ. ചാക്കോ, ശോശാമ്മ തോമസ്, ജിജി ജോൺ മാത്യു, കെ അജിത, ഗീത റ്റി. എസ് തുടങ്ങിയവർ പ്രസംഗിച്ചു.