മരം കടപുഴകി വീണ് അഞ്ച് പേര്‍ക്ക് പരിക്ക്

തൃശ്ശൂരില്‍ മരം കടപുഴകി വീണ് അഞ്ച് പേര്‍ക്ക് പരിക്ക്. നിരവധി വാഹനങ്ങളും തകര്‍ന്നു. മണ്ണുത്തി വെറ്റിറനറി കോളേജ് ഗ്രൗണ്ടിന് സമീപത്താണ് സംഭവം. കോളേജ് ഗൗണ്ടില്‍ നടക്കുന്ന ഡോഗ് ഷോയ്ക്കെത്തിയവരുടെ വാഹനങ്ങള്‍ സമീപത്ത് പാർക്ക് ചെയ്തിരുന്നു. ഈ വാഹനങ്ങള്‍ക്ക് മുകളിലേയ്ക്കാണ് അപ്രതീക്ഷിതമായി കൂറ്റന്‍ മരം കടപുഴകി വീണത്. ഇതിന് സമീപത്തുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 12.15ഓടെയായിരുന്നു അപകടം.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തൃശ്ശൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സും മണ്ണുത്തി പോലീസും സംഭവസ്ഥലത്തെത്തി. ഫയര്‍ഫോഴ്സിന്‍റെ നേതൃത്വത്തില്‍ മരം മുറിച്ചു മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

Advertisements

Hot Topics

Related Articles