കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ അന്തരിച്ചു; മുൻ കെഎസ്‌യു ജില്ലാ പ്രസിഡന്റും,
ഡിസിസി ജനറൽ സെക്രട്ടറിയും,തിരുവനന്തപുരം പ്രസ്സ്ക്ലബ് പ്രസിഡന്റുമായിരുന്നു

തിരുവനന്തപുരം: കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ (73) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ വച്ച് ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.

Advertisements

മുൻ കെപിസിസി പ്രസിഡൻറും മന്ത്രിയും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായിരുന്ന വരദരാജൻ നായരുടെ മകനാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ കെഎസ്‌യു ജില്ലാ പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി, തിരുവനന്തപുരം പ്രസ്സ്ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇടയ്ക്ക് രാഷ്ട്രീയ രംഗത്ത് നിന്ന് അവധിയെടുത്ത് ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തന മേഖലയില്‍ ഉപരിപഠനം നടത്തി.

മടങ്ങിയെത്തിയ ശേഷം പ്രതാപചന്ദ്രന്‍ പാർട്ടി മുഖപത്രത്തില്‍ ജോലി ചെയ്തിരുന്നു. അതിനൊപ്പം തൊഴിലാളി യൂണിയന്‍ രംഗത്തും സജീവമായിരുന്നു.

Hot Topics

Related Articles