നീരേറ്റുപുറത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ല: നീരേറ്റുപുറത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. തലവടി നീരേറ്റുപുറം കുമ്മാട്ടി പരേതനായ കുഞ്ഞച്ചന്റെ ഭാര്യ അന്ന(75) ആണ് മരിച്ചത്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അയല്‍വാസിയുടെ വീടിന്റെ മുകള്‍ നിലയിലായിരുന്നു അന്നയും കുടുംബവും താമസിച്ചിരുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെ മകന്‍ ബെന്നിച്ചനോടൊപ്പം ഉറങ്ങാന്‍ കിടന്ന അന്നയെ രാത്രി ഒരു മണിയോടെ കാണാതായി.

Advertisements

അന്വേഷിച്ചിറങ്ങിയപ്പോള്‍ പടിക്കെട്ടിന് താഴെയുള്ള വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മക്കള്‍: ജോസ്, ബെന്നിച്ചന്‍, ജിഷ. മരുമക്കള്‍: സാറാമ്മ, ഷെല്‍വി, പരേതനായ ജോജി.

Hot Topics

Related Articles