ചാരുംമൂട്ടിൽനിന്ന് കള്ളനോട്ടുകൾ പിടിച്ച കേസിൽ ഇടുക്കി സ്വദേശി അറസ്റ്റിൽ

കായംകുളം; ചാരുംമൂട്ടിൽനിന്ന് കള്ളനോട്ടുകൾ പിടിച്ച കേസിൽ ഇടുക്കി സ്വദേശി അറസ്റ്റിൽ. ഇടുക്കി ഉപ്പുതോട് സ്വദേശി പുലിക്കയത് ദീപു ബാബുവാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. മുഖ്യപ്രതി ഷംനാദ്, ദീപു മുഖേയാണ് ഇടുക്കി ജില്ലയിൽ കള്ളനോട്ടുകൾ വിതരണം ചെയ്തിരുന്നത്. രണ്ട് ലക്ഷത്തോളം രൂപ കഴിഞ്ഞ മാസം കട്ടപ്പന ബസ് സ്റ്റാൻഡിൽ നിന്നും ഷംനാദ് ദീപുവിന് കൈമാറിയിരുന്നു. ഇടുക്കി ജില്ലയിലെ കട്ടപ്പന, ചെറുതോണി, അടിമാലി, നെടുങ്കണ്ടം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ കള്ളനോട്ടുകൾ വിതരണം ചെയ്തതായി ദീപു പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Advertisements

അടിപിടി കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ദീപു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി മാവേലിക്കര സബ്ജയിലിൽ റിമാൻഡ് ചെയ്തു. റിമാൻഡിൽ കഴിയുന്നവരെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്നും കേസിൽ ഇനിയും കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.