ഇടുക്കി: തൊടുപുഴയിൽ മുന്നറയിപ്പ് ബോര്‍ഡുകളില്ലാതെ റോഡിന് കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റ സംഭവത്തില്‍ കരാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
കാരിക്കോട് തെക്കുംഭാഗം റോഡിന്‍റെ നിർമ്മാണ പ്രവർത്തിക്ക് കരാർ എടുത്ത നസീർ പി മുഹമ്മദിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മുന്നറിയിപ്പ് ബോർഡ് ഇല്ലാതെ കയർ റോഡിന് കുറുകെ ഇട്ടതിനും അശ്രദ്ധമായി അപകടമുണ്ടാകുന്ന തരത്തിൽ പൊതുമരാമത്ത് പണികൾ നടത്തിയതിനുമാണ് കേസ്. കരാറുകാരനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ബോര്‍ഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ് തടസ്സപ്പെടുത്തിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്. നിര്‍മ്മാണ ചുമതലയുള്ള അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ബൈക്ക് യാത്രക്കാരനായ ജോണിയുടെ പരാതിയില്‍ കരാറുകാരനെതിരെയും തൊടുപുഴ പൊലീസ് കേസെടുത്തു. കരാറുകാരന് വിഴ്ച്ച പറ്റിയിട്ടുണ്ടെന്ന് പ്രഥാമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.