ചക്കുളത്തുകാവ് പൊങ്കാല വെള്ളിയാഴ്ച; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

തിരുവല്ല: പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം വെള്ളിയാഴ്ച നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ ക്ഷേത്ര സന്നിധിയില്‍ മാത്രമായാണ് പൊങ്കാല നടക്കുക. ഏഴ് വാര്‍പ്പുകളിലായി തയ്യാറാക്കുന്ന പണ്ടാരപൊങ്കാലയില്‍ ഭക്തര്‍ക്ക് പേരും നാളും നല്‍കി പങ്കെടുക്കാം. പൊങ്കാല മഹോല്‍സവ സമ്മളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. മനോജ് പണിക്കര്‍ പൊങ്കാല ഉദ്ഘാടനം നിര്‍വഹിക്കും. വൈകിട്ട് കാര്‍ത്തികസ്തംഭം കത്തിക്കും. കേന്ദ്ര ഏകാംഗ കമ്മീഷന്‍ ഡോ. സി.വി ആനന്ദബോസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles