ബഫർ സോൺ : ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയിലേക്ക്
ബഫർ സോണ്‍ വിഷയത്തില്‍ സി.പി.എം ഭരിക്കുന്ന കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയിലേക്ക്. വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച പ്രത്യേക യോഗം ചേരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ബഫര്‍ സോണില്‍ ഉള്‍പ്പെട്ടതോടെയാണ് നടപടി. ഇതേസമയം ബഫര്‍ സോണ്‍ വിഷയത്തില്‍ താമരശ്ശേരി രൂപതയും കോണ്‍ഗ്രസും സമരം ശക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിശദീകരണം നടത്തി പ്രതിരോധിക്കാന്‍ സി.പി.എം തീരുമാനിച്ചിരിക്കുകയാണ്.
ബഫര്‍സോണില്‍ സംബന്ധിച്ച് പരാതികള്‍ നല്‍കാനുളള ഹെല്പ് ഡെസ്ക് തുടങ്ങുന്നതിലും ഫീല്‍ഡ് സര്‍വേയിലും ഇന്ന് തീരുമാനം വരും. യോഗത്തില്‍ 88 പഞ്ചായത്ത് പ്രസിഡന്റുമാരും വില്ലേജ് ഓഫീസര്‍മാരും ഓണ്‍ലൈന്‍ വഴി പങ്കെടുക്കും. ഉപഗ്രഹ സര്‍വേയില്‍ പിഴവുകളുണ്ടെന്ന് സര്‍ക്കാര്‍തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ഫീല്‍ഡ് സര്‍വേ കാര്യക്ഷമമായും വേഗത്തിലും നടത്താനാണ് കഴിഞ്ഞ ദിവസത്തെ ഉന്നതതലയോഗത്തില്‍ ധാരണയായത്.
കരുതല്‍ മേഖല സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ പരിഹരിക്കാന്‍ രൂപവത്കരിച്ച ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന് അധ്യക്ഷനായ സമിതിയുടെ കാലാവധി രണ്ടുമാസം കൂടി നീട്ടും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധവും പരാതികളും ഉയരുന്ന സാഹചര്യത്തിലാണിത്. ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സാവകാശം തേടാനും തീരുമാനിച്ചിട്ടുണ്ട്.