പാല്‍പായസ വിതരണത്തിലും ക്രമക്കേട് :ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പാൽപായസ വിതരണത്തെക്കുറിച്ച് പരാതി വ്യാപകം.ഹൈക്കോടതിക്ക് മുന്നിൽ വീണ്ടും പരാതി. ഇതുമായി ബന്ധപ്പെട്ട് വർഷങ്ങളായി പോരാടുന്ന അമ്പലപ്പുഴ വെളിയിൽ സുരേഷ് കുമാർ ഭക്തവൽസലനാണ്. പാൽപ്പായസ വിതരണത്തിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാറിന് പരാതി നൽകിയത്.

Advertisements

നിലവിലുള്ള വാർപ്പിൽ 248 ലിറ്റർ പാൽപ്പായസമാണ് നിർമിക്കുന്നത്.ലിറ്ററിന് 160 രൂപാ നിരക്കിലാണ് വിൽപ്പന നടത്തുന്നത്.ഒരാഴ്ച മുൻപ് പായസ വിതരണത്തിൻ്റെ ബുക്കിംഗ് ആരംഭിക്കും. അഡ്വാൻസ് ബുക്കിംഗ് കൂടാതെ സ്പോട്ട് ബുക്കിംഗ് സംവിധാനവുമുണ്ട്. ഹൈക്കോടതി വിധി പ്രകാരമാണ് പായസ വിതരണം നടത്തേണ്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ഷേത്രത്തിലെ പായസ വിതരണവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്, ഹൈക്കോടതി, ദേവസ്വം ബോർഡ് ഓംബുഡ്സ്മാൻ എന്നിവ നിരവധി ഇടപെടലുകൾ നടത്തിയിരുന്നു.എന്നാൽ ഇവയെല്ലാം അട്ടിമറിക്കുന്ന രീതിയിലാണ് ഇപ്പോൾ ക്ഷേത്രത്തിൽ പാൽപ്പായസ വിതരണം നടക്കുന്നത്. 160 രൂപാ വിലയുള്ള ഒരു ലിറ്റർ പാൽപായസത്തിന് ചില ക്ഷേത്ര ജീവനക്കാർ 200 മുതൽ 300 രൂപ വരെയാണ് വാങ്ങുന്നത്.ഇതോടൊപ്പം ഒരു ലിറ്റർ പായസം അളന്നു നൽകുന്നതിലും വൻ വെട്ടിപ്പാണ് നടക്കുന്നതെന്ന് ഭക്തജനങ്ങൾ ആരോപിക്കുന്നു .

ഈ വിഷയത്തിൽ വിജിലൻസ് ഇടപെടലുമില്ലാത്തത് കരിഞ്ചന്തയിൽ പായസവിതരണം പൊടിപൊടിക്കുന്നതിന് കാരണമായിട്ടുണ്ട്. രസീതില്ലാതെ ഒരു കാരണവശാലും പാൽപ്പായസം വിതരണം ചെയ്യരുതെന്ന് ദേവസ്വം ബോർഡ് വിജിലൻസ് പ്രത്യേക നിർദേശം നൽകിയിരുന്നു.

എന്നാൽ ഈ നിർദേശവും കാറ്റിൽപ്പറന്നിരിക്കുകയാണ് .ലോക പ്രശസ്തമായ അമ്പലപ്പുഴ പാൽപായസത്തിൻ്റെ പേരിൽ ക്ഷേത്രത്തിൽ നടക്കുന്ന തട്ടിപ്പിനെതിരെ ഭക്തജനങ്ങളുടെ പ്രതിക്ഷേധം ഉയർന്നുകഴിഞ്ഞു .

Hot Topics

Related Articles