അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള 25.37 കോടി രൂപയുടെ പദ്ധതിക്ക് നബാര്‍ഡ് അംഗീകാരം നല്കി. അഴീക്കല്‍ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് കെ വി സുമേഷ് എംഎല്‍എ ഫിഷറീസ് വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നല്‍കുകയും നിയമസഭയില്‍ സബ്മിഷന് ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തുറമുഖ വികസനത്തിന് അംഗീകാരം നല്‍കിയത്.
ഹാര്‍ബര്‍ സന്ദര്‍ശിച്ച അന്നത്തെ മന്ത്രി സജി ചെറിയാന് ആധുനിക സജീകരണങ്ങളുള്ള ഹാര്‍ബറായി അഴീക്കലിനെ മാറ്റാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗിനെ ചുമതലപ്പെടുത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടര്‍ന്ന് സമര്‍പ്പിച്ച മാസ്റ്റര്‍ പ്ലാനിനാണ് നബാര്‍ഡ് അഗീകാരം നല്കിയതായ്. വാര്‍ഫ് ഗ്രൗണ്ട്, ബോട്ട് യാര്‍ഡ് നവീകരണം, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡ്രഡ്ജിങ്, പാര്‍ക്കിങ് ഏരിയ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, സര്‍വൈലന്‍സ് കാമറ, കാന്റീന്, ടോയ്ലെറ്റ് ബ്ലോക്ക് തുടങ്ങിയവയാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി ലഭ്യമാക്കുന്നതോടെ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അഴീക്കോട് തുറമുഖത്ത് ആരംഭിക്കുമെന്ന് കെ വി സുമേഷ് എംഎല്‍എ പറഞ്ഞു.