ജനചേതന യാത്ര വിളംബര ജാഥയ്ക്ക് സ്വീകരണം നല്കി

എടത്വ: ശാസ്ത്രവും ശാസ്ത്ര തത്വങ്ങളും വികാസം പ്രാപിച്ചിട്ടും നാട്ടിൽ വളർന്നു വരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങൾക്കുമെതിരെയും രാസലഹരി ഉപയോഗത്തിനെതിരെയും പൊതു സമൂഹത്തിൻ്റെ ശാസ്ത്രബോധവും മൂല്യവും സംരംക്ഷിച്ചു കൊണ്ട് തിന്മകൾക്കെതിരെ സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയ്ക്ക് എടത്വയിലും സമീപ പ്രദേശങ്ങളിലും സ്വീകരണം നല്കി. കുട്ടനാട് ലൈബ്രററി കൗൺസിലിൻ്റെ നേതൃത്വത്തിൽ ക്യാപ്റ്റൻ ഹരീന്ദ്രനാഥ് തായംങ്കരി, കെ.കെ ശശീധരൻ എന്നിവർ ജാഥ ക്യാപ്റ്റൻ മാരായി നടത്തുന്ന വിളംബര ജാഥയ്ക്ക് പച്ച – ചെക്കിടിക്കാട് സെൻ്റ് മേരീസ് ലൈബ്രററി ആൻ്റ് റീഡിംങ്ങ് റൂം സ്വീകരണം നല്കി.

Advertisements

ലൈബ്രററി വൈസ് പ്രസിഡൻ്റ് അഡ്വ.വിനോദ് വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി. ഇടിക്കുള ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രററി കൗൺസിൽ പ്രസിഡൻറ് എസ്.ആർ.അയ്യപ്പ പ്രസാദ്, സെക്രട്ടറി കെ.ജി.മോഹനൻ പിള്ള ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പോളി തോമസ്, ലൈബ്രറി കൗൺസിൽ അംഗം ജോസഫ് ആൻറണി ഒറ്റാറയ്ക്കൽ, മോൻസി മണ്ണാരുത്തിൽ, വനിതാ പ്രതിനിധി ഷൈക്കുട്ടി മാത്യം, ലൈബ്രേറിയൻ സനൽ നാലുതോട് എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാസർഗോഡ് നിന്നും തിരുവനന്തപുരത്ത് നിന്നും അരുവിക്കരയിൽ നിന്നും ആരംഭിക്കുന്ന ജനചേതന യാത്ര തൃശൂരിൽ സംഗമിക്കും. 27ന് ആലപ്പുഴയിൽ എത്തിചേരുന്ന യാത്രയ്ക്ക് കൊമ്മാടിയിൽ സ്വീകരണം നല്കും.

Hot Topics

Related Articles