കുമരകം കലാഭവൻ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു 

 കുമരകം :കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം നക്ഷത്രരാവ് എന്ന പേരിൽ സംഘടിപ്പിച്ചു. ,കുമരകം സെൻ്റ് ജോൺസ് വള്ളാറ പള്ളി വികാരി റവ.ഫാദർ മാത്യു കുഴിപ്പിള്ളിൽ കേക് മുറിച്ച് ഉദ്ഘാടനവും ക്രിസ്തുമസ് ന്യൂ ഇയർ സന്ദേ ശവും നൽക്കി ‘കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു.  യോഗത്തിൽ കുമരകം ഗ്രാമ പഞ്ചായത്ത് അംഗം പി.ഐ ഏബ്രഹാം ,കലാഭവൻ സെക്രട്ടറി എസ്.ഡി പ്രേoജി ,വൈസ് പ്രസിഡൻ്റ് സാൽവിൻ കൊടിയന്ത്ര , പി.എസ് സദാശിവൻ പി.കെ ശാന്തകുമാർ എന്നിവർ സംസാരിച്ചു ,തുടർന്ന് കലാഭവൻ കമ്മ്യൂണികേഷൻസ് നേതൃത്വത്തിൽ കരോൾ ഗീതാകൃതം സംഘടിപ്പിച്ചു

Advertisements

Hot Topics

Related Articles