കാസർഗോഡ് ജില്ലാ പഞ്ചഗുസ്തിനീലേശ്വരം സ്വദേശിനിക്ക് ഇരട്ട സ്വര്‍ണം

കാസര്‍കോട്: ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ 50 കിലോ വിഭാഗത്തില്‍ പി.കെ ശീതളിന് ഇരട്ട സ്വര്‍ണ മെഡല്‍. ഇടതു വലതു കൈകള്‍ കൊണ്ടുള്ള പഞ്ചഗുസ്തിയിലാണ് സ്വര്‍ണമെഡലുകള്‍ നേടിയത്.

Advertisements

ചായ്യോം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പഞ്ചഗുസ്തി താരവും നീലേശ്വരം ഫിറ്റ്‌നസ് വേള്‍ഡ് അംഗവുമായ പൂവാലംകൈയിലെ പി.പ്രശാന്ത് കുമാറിന്റെയും ഡി.ധനലക്ഷ്മിയുടെയും മകളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ ജനുവരി 27 മുതല്‍ 29 വരെ നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിക്കും.

Hot Topics

Related Articles