വടക്കാഞ്ചേരി മിനി സിവില്‍ സ്റ്റേഷന് മുന്നിലെ ഫുട്പാത്തില്‍ തട്ടി എട്ടടി താഴ്ചയുള്ള കാനയിലേക്ക് വീണ് വീട്ടമ്മയുടെ നട്ടെല്ലിന് പരിക്ക്. പരിക്കേറ്റ മുണ്ടത്തിക്കോട് സ്വദേശി ഗീതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫുട്പാത്തിലെ സ്ലാബുകള്‍ നിരപ്പില്ലാതെ വച്ചതും കാന മൂടാത്തതുമാണ് അപകടത്തിന് കാരണം. തൃശൂര്‍ ഷൊര്‍ണൂര്‍ പിഡബ്ല്യുഡി റോഡിന്റെ കാനയിലാണ് അപകടം ഉണ്ടായത്.
തിരക്കുള്ള ജംഗ്ഷനില്‍ നിരപ്പല്ലാതെയാണ് ഫുട്പാത്തിന്റെ സ്ലാബിട്ടിരിക്കുന്നത്. ഫുട്പാത്ത് വന്ന് ചേരുന്ന എട്ടടി താഴ്ച്ചയുള്ള കാനക്ക് കൈവരിയുമില്ല. ഹൃദ്രോഗിയായ ഭര്‍ത്താവിന് മരുന്ന് വാങ്ങാന്‍ പോകുമ്പോഴാണ് വീട്ടമ്മ അപകടത്തില്‍ പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിവില്‍ സ്റ്റേഷന്‍, കോടതി, സ്‌കൂള്‍ എന്നിങ്ങനെ നിരവധി ആളുകള്‍ വന്ന് പോകുന്ന പ്രദേശത്തായിരുന്നു പിഡബ്ല്യുഡിയുടെ അശാസ്ത്രീയ നിര്‍മ്മാണം. നിരവധി തവണ പരാതി പറഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് ഒന്നും ചെയ്തില്ലെന്നും ആക്ഷേപമുണ്ട്.