പ്ലാന്റ് ജീനോം സേവ്യര്‍ ഫാര്‍മര്‍ അവാര്‍ഡ് കേന്ദ്രകൃഷിമന്ത്രിയില്‍നിന്നും ഏറ്റുവാങ്ങി പുല്ലൂപ്രം സ്വദേശി റെജി ജോസഫ്

പത്തനംതിട്ട: ഭാരത സര്‍ക്കാരിന്റെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ് അതോറിറ്റി കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തുന്ന പ്ലാന്റ് ജിനോം സേവ്യര്‍ ഫാര്‍മര്‍ അവാര്‍ഡ് പത്തനംതിട്ട പുല്ലൂപ്രം സ്വദേശി ശ്രീ.റെജി ജോസഫ് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് കേന്ദ്ര കൃഷി മന്ത്രി ശ്രീ.നരേന്ദ്ര സിംഗ് തോമറില്‍ നിന്നുമാണ് ഏറ്റുവാങ്ങിയത്. ഡല്‍ഹിയിലെ നാസ് എ പി ഷിന്‍ഡെ കോംപ്ലക്‌സില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പത്തനംതിട്ട ജില്ലയിലെ അങ്ങാടിയില്‍ കടക്കേത്ത് വീട്ടില്‍ ശ്രീ. റെജി ജോസഫ് ജോസഫ് കുടുംബസമേതം പങ്കെടുക്കുകയുണ്ടായി.

Advertisements

സസ്യ ഇനങ്ങളുടെ സംരക്ഷണത്തിലും വികസനത്തിലും നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്ത് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ഈ പുരസ്‌കാരം കേരളത്തില്‍ നിന്ന് ഒരു കര്‍ഷകനും ഒരു കര്‍ഷക ഗ്രൂപ്പിനും ആണ് ലഭിച്ചിട്ടുള്ളത്.പത്തനംതിട്ട ജില്ലാ ഐ സി എ ആര്‍ കൃഷി വിജ്ഞാന കേന്ദ്രമാണ് അവാര്‍ഡിനായി ശ്രീ.റെജിയെ നാമനിര്‍ദേശം ചെയ്തത്. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മികച്ച കര്‍ഷകരില്‍ ഒരാളായ ശ്രീ.റെജി ഇവിടെനിന്നും സ്വായത്തമാക്കുന്ന അറിവുകളും മറ്റ് സാങ്കേതിക സേവനങ്ങളും വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളും കൃഷിയിടത്തില്‍ പ്രാവര്‍ത്തികമാക്കി വരുന്നു.

Hot Topics

Related Articles