കണ്ണീരില്‍ കുതിര്‍ന്ന വിട :നിദ ഫാത്തിമയുടെ മൃതദേഹം സംസ്ക്കരിച്ചു

ആലപ്പുഴ:നാഗ്പൂരില്‍ മരിച്ച സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം സംസ്ക്കരിച്ചു.നിദ പഠിച്ച നീര്‍ക്കുന്നം ഗവ സ്കൂളില്‍ പൊതുദർശനത്തന് വെച്ച മൃതദേഹത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും അടക്കം നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഇതിന് ശേഷമാണ് അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടു പോയത്.

Advertisements

11.30ഓടെ കാക്കാഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനത്തിരുന്നു ഖബറടക്കം. ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ മേഴ്‌സി കുട്ടനും അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും മറ്റു ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. നിദയുടെ പിതാവ് ഷിഹാബുദീനും വിമാനത്തിൽ ഉണ്ടായിരുന്നു.

Hot Topics

Related Articles