സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളില്‍ ഏവരും പങ്കാളികളാകണം ; യേശു ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹം നമുക്കു പ്രചോദനമാകട്ടെ ; ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. വര്‍ഗീയശക്തികള്‍ നാടിന്റെ ഐക്യത്തിനു വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹം നമുക്കു പ്രചോദനമാകട്ടെ എന്ന് അദ്ദേഹം ആശംസാ സന്ദേശത്തില്‍ പറഞ്ഞു.സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളില്‍ ഏവരും പങ്കാളികളാകണമെന്നും എങ്കില്‍ മാത്രമേ, നാടിന്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും ആവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Advertisements

സന്ദേശത്തിന്റെ പൂര്‍ണരൂപം:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സമത്വത്തിന്റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നു. വര്‍ഗീയശക്തികള്‍ നാടിന്റെ ഐക്യത്തിനു വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹം നമുക്കു പ്രചോദനമാകട്ടെ. തന്റെ അയല്‍ക്കാരേയും തന്നെപ്പോലെത്തന്നെ സ്‌നേഹിക്കാനും അവര്‍ക്ക് തണലേകാനും ഓരോരുത്തര്‍ക്കും സാധിക്കണം.

സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളില്‍ ഏവരും പങ്കാളികളാകണം. എങ്കില്‍ മാത്രമേ, നാടിന്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനുംനമുക്കാവുകയുള്ളൂ. സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്‌നേഹം പങ്കു വച്ചും ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.

Hot Topics

Related Articles