മുണ്ടക്കയത്ത് ടാങ്കർ ലോറിയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു : മുണ്ടക്കയം സ്വദേശിയായ മൊബൈൽ ഫോണ്‍ മോഷ്ടാവ് അറസ്റ്റിൽ

കോട്ടയം :  മൊബൈൽ  ഫോണ്‍ മോഷണ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം ചെളിക്കുഴി ഭാഗത്ത് പാറയിൽപുരയിടം വീട്ടിൽ വിൽസൺ ജോൺ മകൻ ബെന്നി(33) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ന് പുലർച്ചെ മുണ്ടക്കയം പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന പെട്രോൾ ടാങ്കർ ലോറിക്കുള്ളിൽ നിന്നും പാലക്കാട്‌ സ്വദേശിയായ ഡ്രൈവറുടെ മൊബൈൽ ഫോൺ എടുത്തു കൊണ്ട് കടന്നുകളയുകയായിരുന്നു. 

Advertisements

തുടർന്ന്  രാത്രികാല പെട്രോളിംഗ് നടത്തിയ പോലീസ് സംഘം സംശയാസ്പദമായ രീതിയിൽ ഇയാളെ കാണപ്പെട്ടതിനെ തുടര്‍ന്ന്  ഇയാളെ പരിശോധിക്കുകയും ഇയാളുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ, സ്ക്രൂഡ്രൈവർ, ആക്സോ ബ്ലേഡ് ,സ്പാനർ മുതലായവ കാണപ്പെടുകയും തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും  മൊബൈൽ ഫോൺ ലോറിയില്‍ നിന്നും മോഷ്ടിച്ചുകൊണ്ട് വരികയാണെന്ന് കണ്ടെത്തുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ, എസ്.ഐ അനീഷ് പി.എസ് ,സി.പി.ഓ മാരായ രഞ്ജിത്ത് എസ് നായർ, ശരത്ചന്ദ്രൻ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത് . പ്രതിയെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles