കോട്ടയം മൂലവട്ടം മാടമ്പുകാട് ട്രെയിൻ തട്ടി മരം വെട്ടുകാരൻ മരിച്ചു

കോട്ടയം : മൂലവട്ടം മാടമ്പുകാട് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരം വെട്ടുകാരൻ മരിച്ചു. മൂലവട്ടത്തെ മരം വെട്ടുകാരനായ മാടമ്പുകാട് മൂലയിൽ സദനാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതര യോടു കൂടി റെയിൽവേ ട്രാക്കിന് സമീപം മാടമ്പുകാട് ഭാഗത്തായിരുന്നു അപകടം. ട്രാക്കിലൂടെ നടന്നുപോയ അദ്ദേഹത്തെ ട്രെയിൻ ഇടിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

Advertisements

Hot Topics

Related Articles