പത്തൊൻപതുകാരി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് ഒരു കോടിയുടെ സ്വർണം : കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച യുവതി പോലീസിന്റെ പിടിയിൽ

കോഴിക്കോട് : പത്തൊൻപതുകാരി അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടിയോളം വിലയുള്ള സ്വർണ മിശ്രിതം കരിപ്പൂരിൽ പൊലീസ് പിടികൂടി. ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസർകോട്  സ്വദേശിയായ ഷഹലയാണ് പിടിയിലായത്.

Advertisements

1884  ഗ്രാം സ്വര്‍ണ്ണം, മിശ്രിത രൂപത്തിലാക്കി മൂന്ന്  പാക്കറ്റുകളാക്കി വസ്ത്രത്തിനുള്ളില്‍  ഒളിപ്പിച്ച് കടത്താനാണ്  യുവതി ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു കോടി രൂപ വില വരും  പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

25ന്  രാത്രി 10.20ന് ദുബായില്‍  നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ്  യുവതി കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിക്ക്  വിമാനത്താവളത്തിന്‌  പുറത്തിറങ്ങിയ യുവതിയെ, 

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്  ദാസിന് ലഭിച്ച രഹസ്യ  വിവരത്തിന്റെ അടിസ്ഥാനത്തില്‍  പോലീസ്  കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 മണിക്കൂറുകളോളം പോലീസ്  തുടര്‍ച്ചയായി  ചോദ്യം ചെയ്തെങ്കിലും  സമ്മതിച്ചില്ല. ലഗ്ഗേജ്  വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല. ശേഷം യുവതിയുടെ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തിനുള്ളില്‍ വിദഗ്ധമായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്താനായത്.   യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 

പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു

Hot Topics

Related Articles