പെരിഞ്ഞനം പൊന്മാനിക്കുടം ജുമാമസ്‌ജിദിൻ്റെ നൂറ്റിമുപ്പതാം വാർഷിക സമ്മേളനം സംഘടിപ്പിച്ചു

പെരിഞ്ഞനം പൊന്മാനിക്കുടം ജുമാമസ്‌ജിദിൻ്റെ നൂറ്റിമുപ്പതാം വാർഷിക സമ്മേളനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പൊന്മാനിക്കുടം ഉണ്ണി മുഹിയുദ്ദീൻ മുസ്‌ലിയാരുടെയും മഹ്‌മൂദ്‌ മുസ്‌ലിയാരുടെയും പുതുക്കി പണിത ജാറത്തിൻ്റെയും ഫ്രണ്ട് ഓഫീസിൻ്റെയും ഉദ്‌ഘാടനം സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്‌ഘാടനം നിർവ്വഹിച്ചു. പള്ളി വിപുലീകരണത്തിൻ്റെ ശിലാസ്ഥാപനവും തങ്ങൾ നിർവ്വഹിച്ചു.

Advertisements

ഊഴുവത്ത് നൂഹ്‌കുട്ടി സാഹിബ് നഗറിൽ നടന്ന വാർഷിക സമ്മേളനത്തിൽ മഹല്ല് പ്രസിഡൻ്റ് പൊന്നാത്ത് ആലി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൂർമത്ത് സെയ്തുമുഹമ്മദ്, ഷറഫുദ്ദീൻ മൗലവി വെന്മേനാട്, മഹല്ല് ഖത്തീബ് ഹാഫിള് അനസ് ബാഖവി, മഹല്ല് ട്രഷറർ നൂറുദ്ദീൻ മതിലകത്ത് വീട്ടിൽ, മഹല്ല് ജോയിൻ്റ് സെക്രട്ടറി ഷുക്കൂർ കല്ലിപ്പറമ്പിൽ, അബ്ദുൽ ജലീൽ മതിലകത്ത് വീട്ടിൽ, പുത്തൻപള്ളി മഹല്ല് പ്രസിഡൻ്റ് പി.എം.സിദ്ദിഖ്, മുസ്തഫ മതിലകത്ത് വീട്ടിൽ, കെ.എം.അബ്ദുല്ല, കെ.കെ.അബ്ദുല്ല ഹാജി എന്നിവർ സംസാരിച്ചു.

Hot Topics

Related Articles