കോട്ടയം എസ്എച്ച് മൗണ്ട് തേക്കുംപാളത്ത് ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു; മൃതദേഹം കണ്ടെത്തിയത് റെയിൽവേ ട്രാക്കിൽ

കോട്ടയം: എറണാകുളം കോട്ടയം റൂട്ടിൽ കുമാരനല്ലൂർ എസ്എച്ച് മൗണ്ട് ഭാഗത്ത് ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു. എസ്എച്ച് മൗണ്ട് ഭാഗത്ത് തേക്കാൻ പാലത്താണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിലും റെയിൽവേ പൊലീസിലും അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഏതാണ്ട് ഒരു മണിക്കൂർ മുൻപ് ഇതുവഴി കടന്നു പോയ ട്രെയിൻ തട്ടിയാണ് ഇദ്ദേഹം മരണപ്പെട്ടതെന്നു സംശയിക്കുന്നു. ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles