ക്രിസ്തുമസ് രാത്രിയിൽ ബാറിൽ ഉണ്ടായ തർക്കം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ രണ്ടു പ്രതികൾ പിടിയിൽ

മല്ലപ്പള്ളി : ക്രിസ്തുമസ് രാത്രിയിൽ മല്ലപ്പള്ളിയിലെ ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിലായി. വെണ്ണിക്കുളം നാരകത്താനി ചവർണക്കാട് വിനീത് (26),നാരകത്താനി മാംബേമൺ കോളനിയിൽ ഒറ്റപ്ലാക്കൽ വീട്ടിൽ സോജി (25) എന്നിവരെയാണ് കീഴ്വായ്പൂർ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. പരിയാരം മേലേത്തുകുന്നിൽ വീട്ടിൽ സുമേഷിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് പ്രതികൾ പിടിയിലായത് . ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സുമേഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Advertisements

Hot Topics

Related Articles