ന്യൂഡൽഹി: ആഗോള തലത്തിൽ മികച്ച പ്രകടനം നടത്തി ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണി. ഇതിലൂടെ വൻ വളർച്ചയാണ് വിപണി കൈവരിച്ചിരിക്കുന്നത്. 2023ൽ ഈ നേട്ടം ആവർത്തിച്ചുകൊണ്ട് ആഗോള എതിരാളിയായ ചൈനീസ് വിപണിയെ ഇത് മറികടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
2022ലെ രണ്ടാം പാദത്തിൽ ഇന്ത്യ ആദ്യമായി ആഗോളതലത്തിൽ രണ്ടാമത്തെ വലിയ സ്മാർട്ട് വാച്ച് വിപണിയായി ചൈനയെ മറികടന്നു. രണ്ടാം സ്ഥാനത്തായിരുന്ന ചൈന ഇത്തരത്തിൽ കയറ്റുമതിയിൽ 10 ശതമാനം ഇടിവോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൗണ്ടർപോയിൻറ് അനുസരിച്ച് 2022ലെ മൂന്നാം പാദത്തിൽ ഇന്ത്യയുടെ സ്മാർട്ട് വാച്ച് വിപണി 171 ശതമാനം വളർന്ന് ആഗോളതലത്തിൽ ഏറ്റവും വലിയ സ്മാർട്ട് വാച്ച് വിപണിയായി. പണപ്പെരുപ്പവും ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും ജൂൺ പാദത്തിൽ ആഗോള വിപണി വിഹിതത്തിൽ ഫയർ-ബോൾട്ട്, നോയ്‌സ് തുടങ്ങിയ ഇന്ത്യൻ ബ്രാൻഡുകൾ ഒന്നാം സ്ഥാനത്തെത്തി.
ആഗോള റാങ്കിങ്ങിലും ഉയർച്ച നേടി, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സ്മാർട്ട് വാച്ച് ബ്രാൻഡായി മാറിയതായി ഫയർ-ബോൾട്ട് സ്ഥാപകനും സിഇഒയുമായ അർണവ് കിഷോർ പറഞ്ഞു. 2022 സാമ്ബത്തിക വർഷം 850 കോടി രൂപയിൽ അവസാനിച്ചുവെന്നും 2023 സാമ്പത്തിക വർഷം 2,000 കോടി രൂപയിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമെന്നും നോയ്‌സ് സഹസ്ഥാപകൻ അമിത് ഖത്രി പറഞ്ഞു. ഇന്ത്യയിൽ സ്മാർട്ട് വെയറബിളുകളുടെ ഉത്പാദനം പ്രാദേശികവത്കരിക്കുന്ന ആദ്യത്തെ ഇന്ത്യൻ ബിസിനസുകളിലൊന്നായത് കൊണ്ടുതന്നെ 80 ശതമാനം ഉത്പാദനം വർഷാവസാനത്തോടെ ഇന്ത്യയിൽ കൊണ്ടുവരുന്നതിലും തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.