ഹാപ്പിനസ് ഫെസ്റ്റില്‍ ആകര്‍ഷകമായി രാജേഷിന്റെ കരകൗശല വസ്തുക്കള്‍

ഹാപ്പിനസ് ഫെസ്റ്റിവലില്‍ ജനമനസ്സുകളില്‍ ഇടം തേടി രാജേഷിന്റെ മിനുക്കിയെടുത്ത ഫൈബര്‍ പ്രതിമകള്‍ കൊണ്ടുള്ള കരകൗശല വസ്തുക്കള്‍. അഴീക്കോട് സ്വദേശി രാജേഷിന്റെ കരവിരുതില്‍ വിരിഞ്ഞ നൂറില്‍ പരം പ്രതിമകളാണ് സ്റ്റാളില്‍ പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമായി വച്ചിരിക്കുന്നത്. എ പി ജെ അബ്ദുള്‍ കലാമിന്റെ അതി മനോഹരമായ രൂപം മുതല്‍ വിവിധങ്ങളായ ബുദ്ധനും ഗണപതിയും കൈ വഞ്ചിയും ഇവിടെ ഒരുമിച്ചിരിക്കുന്നു.

Advertisements

മാര്‍ബിള്‍ പൊടിയുടെ മിശ്രിതം കൊണ്ട് രൂപങ്ങളുണ്ടാക്കി വിദഗ്ധമായി മിനുക്കിയെടുക്കുന്ന ഫൈബര്‍ പ്രതിമകള്‍ പല നിരക്കുകളില്‍ സ്റ്റാളില്‍ ലഭ്യമാണ്. വീടുകള്‍ അലങ്കാരമാക്കുന്ന ഈ കലാവിരുതുകള്‍ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ എക്‌സിബിഷന്‍ സ്റ്റാളിനും അലങ്കാരമാണ്.

Hot Topics

Related Articles