റാന്നി: ശബരിമല പാതയില്‍ മണ്ണിടിച്ചില്‍ സാധ്യതാ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. മലയോരമേഖലയില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായതിനെത്തുടര്‍ന്നാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.മണ്ണാറക്കുളഞ്ഞി-ചാലക്കയം, ഇലവുങ്കല്‍-എരുമേലി റോഡരികിലാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലും ഇവ രേഖപ്പെടുത്തിയിട്ടുണ്ട്.
റോഡരികില്‍ ഉയര്‍ന്ന തിട്ടകളുള്ള സ്ഥലങ്ങളിലാണ് ബോര്‍ഡുകള്‍ വെച്ചിട്ടുള്ളത്. മണ്ണാറക്കുളഞ്ഞി-ചാലക്കയം പാതയില്‍ പെരുനാട് മുതലാണ് ബോര്‍ഡുകളുള്ളത്. തുടര്‍ച്ചയായ മഴയില്‍ പലതവണ വനമേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു. പാറക്കല്ലുകളും മറ്റും ഒഴുകി വരത്തക്കവിധത്തിലുള്ള മലവെള്ള പാച്ചിലും ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.