കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 31 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 31 ശനിയാഴ്ച വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വാഹനം ഇടിച്ചു പോസ്റ്റ് ഒടിഞ്ഞതുമൂലം, വില്ലൂന്നി, വൈദ്യൻപടി, ദിവാൻ പൈപ്പ്, കുട്ടോമ്പുറം എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് ശേഷമേ വൈദ്യുതി ലഭിക്കുകയുള്ളു, കേബിൾ കത്തി പോയത് മൂലം തൊമ്മൻകവല ഭാഗത്തും ഉച്ചക്ക് ശേഷമേ വൈദ്യുതി ലഭിക്കുകയുള്ളു.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പി. എച്ച്. സി, കുട്ടിമുക്ക്, പനയത്തി, എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന പാമ്പോലി, കാരക്കുളം, കാപ്പുകയം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതടങ്ങും
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വേട്ടടി അമ്പലം ട്രാൻസ്‌ഫോർമർ രാവിലെ 09:00 മണി മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വട്ടുകളം, താവളത്തിൽപ്പടി, തോണിപ്പാറ ട്രാൻസ്‌ഫോർമറുകളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles