പമ്പ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശബരിമല സന്നിധാനത്തുള്ള പില്‍ഗ്രിം സര്‍വീസ് ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ശബരിമല തന്ത്രി മഹേഷ് മോഹനരരും ദേവസ്വം സ്പെഷ്യല്‍ കമ്മീഷണര്‍ ശ്രീ മനോജ് എന്നിവരും ചേര്‍ന്നു ഭദ്ര ദീപം തെളിയിച്ചു. കൗണ്ടറിന്റെ പ്രവര്‍ത്തന ഉദ്ഘാടനം റീജിയണല്‍ മാനേജര്‍ ശ്രീ ഉമേഷ് സി നിര്‍വഹിച്ചു. ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ ശ്രീ സിറിയക് തോമസ്, ഓഫീസര്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രെട്ടറി ശ്രീ ജിആര്‍ ജയകൃഷ്ണന്‍, പ്രസിഡന്റ് ശ്രീ പ്രേമചന്ദ്രന്‍ വി കെ,സ്റ്റാഫ് യൂണിയന്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ശ്രീ സുരേഷ് കുമാര്‍ ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാങ്കുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നടപ്പന്തലിലുള്ള ശാഖയില്‍ ലഭ്യമാണ്.