വ്യത്യസ്തമായ പുതു വർഷാഘോഷവുമായി യൂത്ത് കോൺഗ്രസ് : പാലിയേറ്റീവ് കെയർ രോഗികൾക്ക് ബെഡ്ഷീറ്റ് വിതരണം ചെയ്തു

തിരുവല്ല: പുതുവർഷത്തിൽ കാരുണ്യത്തിന്റെയും ചേർത്ത്പിടിക്കലിന്റെയും സന്ദേശവുമായി, യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി
തിരുവല്ല താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ രോഗികൾക്ക് ബെഡ് ഷീറ്റ് വിതരണം ചെയ്തു.
യൂത്ത് കോൺഗ്രസ്സിന്റെ
നേതൃത്വത്തിൽ നടന്ന
ബെഡ് ഷീറ്റ് വിതരണം
യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് മെഡിക്കൽ ഓഫിസർ ഡോക്ടർ ജോബിൻ തോമസ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ ജിജോ ചെറിയാൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ, അരുൺ പി അച്ചൻ കുഞ്ഞ്, ജയദേവൻ എ ജി , ജി ശ്രീകാന്ത് , യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ സന്ദീപ് കുമാർ എസ്, അജ്മൽ തിരുവല്ല, ബിപിൻ പി തോമസ്, ബ്ലെസ്സൻ പാലത്തിങ്കൽ, റെനി സൂസൻ ഫിലിപ്പ്, മനോജ്‌ കവിയൂർ, ജോൺസൺ വെൺപാല, റിജോ വള്ളംകുളം,റിതേഷ് ആന്റണി, വിനീത് വെൺപാല തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles