ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾ മരിച്ചു : മരിച്ചത് കോട്ടയം കുമരകം സ്വദേശികൾ 

ആലപ്പുഴ: പൊലീസ് ജീപ്പിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജസ്റ്റിന്‍, അലക്സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30ന് ആലപ്പുഴ തലവടിക്ക് സമീപമായിരുന്നു അപകടം. ജീപ്പില്‍ ഡ്രൈവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

Advertisements

ഡിസിആര്‍ബി ഡിവൈഎസ്‌പിയുടെ വാഹനമാണ് ഇടിച്ചത്. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന യുവാക്കളുടെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് ഉടന്‍ മാറ്റും. ബൈക്കിലിടിച്ച ജീപ്പ്, വഴിയരികിലെ മതിലും തകര്‍ത്തു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷത്തിനെത്തിയ യുവാക്കള്‍ കോട്ടയത്തേക്ക് മടങ്ങുമ്ബോഴാണ് അപകടം. പൊലീസ് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles