പൈപ്പിലൂടെ പാചകവാതകം; ജില്ലയില്‍ സിറ്റി ഗ്യാസ് പദ്ധതി പുരോഗമിക്കുന്നു

ജില്ലയില്‍ പൈപ്പിലൂടെ പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി പുരോഗമിക്കുന്നു. കൂടാളി, മുണ്ടേരി ഭാഗങ്ങളിലായി 200 വീടുകളിലെ അടുക്കളയില്‍ പാചകവാതകം എത്തിത്തുടങ്ങി.

Advertisements

കൂടുതല്‍ വീടുകളില്‍ കണക്ഷന്‍ നല്‍കിവരികയാണ്. ഇതിനകം രജിസ്റ്റര്‍ ചെയ്ത നാനൂറില്‍ അധികം വീടുകളിലേക്ക് ജനുവരി അവസാനത്തോടെ കണക്ഷന്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. മാര്‍ച്ചിന് മുന്‍പ് 1000 കണക്ഷനുകളാണ് ലക്ഷ്യമിടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാളിയിലെ ഏഴ് വീടുകളില്‍ കണക്ഷന്‍ നല്‍കി നവംബര്‍ ഒന്നിനാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നത്. സിറ്റി ഗ്യാസ് പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ എട്ട് വാര്‍ഡുകളിലായി 12,000 കണക്ഷനുകള്‍ നല്‍കാനുള്ള പ്രവര്‍ത്തനം നടക്കുകയാണ്.

15 മുതല്‍ 18 വരെയും 20, 22, 25 അടക്കം എട്ട് വാര്‍ഡുകളിലാണിത്. കണക്ഷന്‍ അനുമതിക്കായി കോര്‍പ്പറേഷന്‍ അധികൃതരെ സമീപിച്ചിട്ടുണ്ട്. കൂടാളിയിലെ സ്റ്റേഷനില്‍ നിന്നാണ് പൈപ്പ് ലൈന്‍ വഴി വാതകം എത്തിക്കുക. കണ്ണൂര്‍ വരെ സ്റ്റീല്‍ പൈപ്പിടല്‍ പൂര്‍ത്തിയായി വരികയാണ്.

Hot Topics

Related Articles