ഹൈദരാബാദ് : മുന്‍മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ റാലിക്കിടെ ആന്ധ്രപ്രദേശില്‍ വീണ്ടും ദുരന്തം. തിക്കിലും തിരക്കിലുംപെട്ട് മൂന്നുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പത്തുപേരുടെ നില ഗുരുതരമാണ്.
ചന്ദ്രബാബു നായിഡു പങ്കെടുത്ത ഗുണ്ടൂര്‍ ജില്ലയിലെ വികാസ് നഗറില്‍ നടന്ന പൊതുയോഗത്തിനിടെയാണ് അപകടം. റാലിക്കിടെ പ്രത്യേക റേഷന്‍ വിതരണ പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇതിനായി നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. നായിഡു യോഗ സ്ഥലത്ത് നിന്ന് പോയതിന് പിന്നാലെയാണ് തിരക്കുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടി.ഡി.പി റാലിയില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് തിക്കിലും തിരക്കിലും പെട്ട് അപകടം ഉണ്ടാകുന്നത്. നെല്ലൂര്‍ ജില്ലയിലെ കണ്ടുകൂര്‍ നഗരത്തില്‍ റോഡ് ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ ഉള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ചന്ദ്രബാബു നായിഡു പരിപാടി റദ്ദാക്കിയിരുന്നു.