തിരുവനന്തപുരം : കേരള പൊലീസില്‍ ഇന്ധന പ്രതിസന്ധി രൂക്ഷം. തലസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് ഒരു ജീപ്പിന് 10 ലിറ്ററാക്കി പരിമിതപ്പെടുത്തി.ഇന്ധന ക്ഷാമം പൊലീസിന്റെ പെട്രോളിംഗിനെയും സാരമായി ബാധിച്ചിട്ടുണ്ട്.
ഒരു ദിവസം കേവലം അഞ്ച് ലിറ്റര്‍ മാത്രമാണ് ഒരു ജീപ്പില്‍ ലഭിക്കുക. പൊലീസ് സ്റ്റേഷന്റെ സ്വാഭാവികമായ ഓട്ടത്തിന് ഈ ഇന്ധന ലഭ്യത മതിയാകില്ല. മുൻപ് ഒരു ദിവസം പത്ത് ലിറ്റര്‍ ഇന്ധനം എന്ന കണക്കിലായിരുന്നു നല്‍കിയിരുന്നത്. പിന്നീടാണ് ഇത് രണ്ടുദിവസത്തേക്കാക്കി ചുരുക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ധന കമ്പനിക്ക് കുടിശികയായി പൊലീസ് നല്‍കാനുള്ളത് ഒരു കോടി രൂപയാണ്. ഇതോടെ ഇന്ധനപ്രതിസന്ധിയില്‍ സഹായം തേടി ധനവകുപ്പിന് ഡിജിപി കത്ത് നല്കി. കുടിശ്ശികയായി നല്‍കാനുള്ളതിന് പുറമെ 50 ലക്ഷം രൂപയും കൂടെ അടിന്തരമായി അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. ധനവകുപ്പില്‍ നിന്ന് അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഇന്ധന പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.