കോട്ടയം: തോമസ് ചാഴികാടന് എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മണീട് ജല ശുദ്ധീകരണശാലയില്‍ സ്ഥാപിച്ച 10 ലക്ഷം ലിറ്റര്‍ ഉത്പാദന ശേഷിയുളള പ്രഷര്‍ സാന്‍ഡ് ഫില്‍റ്ററിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ജനുവരി 9 ന് രാവിലെ 11 മണിക്ക് എംപി നിര്‍വഹിക്കും. 2021 – 2022 വര്‍ഷത്തെ എംപിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.
മണീട്, മുളന്തുരുത്തി ഗ്രാമ പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെളള ക്ഷാമം നേരിടുന്ന വിവിധ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ഇതോടെ ശാശ്വത പരിഹാരമാകുമെന്ന് തോമസ് ചാഴികാടന് എംപി പറഞ്ഞു. 3.5 ദശലക്ഷം ലിറ്റര്‍ പ്രതിദിന ഉല്പാദന ശേഷിയുള്ള ജലശുദ്ധീകരണ ശാലയില്‍ നിന്ന് മണീട്, മുളന്തുരുത്തി ഗ്രാമ പഞ്ചായത്തുകളിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രതിദിനം 10 ലക്ഷം ലിറ്റര്‍ ഉല്പാദന ശേഷിയുള്ള പ്രഷര്‍ ഫില്‍റ്റര്‍ സ്ഥാപിക്കാന്‍ എംപി ഫണ്ടില്‍ തുക അനുവദിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങില്‍ അനൂപ് ജേക്കബ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. മണീട്, മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ രാഷ്ട്രീയ – സാമൂഹിക നേതാക്കമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.