കോട്ടയം : ശബരിമല തീർത്ഥാടന കാലത്ത് ജില്ലയിലെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിന് പുല്ല് വില. ശബരിമല തീർത്ഥാടന കാലത്ത് ഹോട്ടലുകളിൽ വൃത്തി ഉറപ്പാക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നില നിൽക്കെയാണ് കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി റസ്റ്ററന്റിൽ നിന്നും ഭക്ഷണം കഴിച്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സ് തിരുവാർപ്പ് സ്വദേശി രശ്മി രാജ് മരിച്ചത്. ഇതോടെയാണ് കോട്ടയം ജില്ലാ കളക്ടറുടെ ഓർഡർ വീണ്ടും വിവാദമായത്.
കോട്ടയം ജില്ലാ കളക്ടർ ശബരിമല സീസണിന് മുന്നോടിയായി നവംബർ 16 നാണ് ഉത്തരവ് പുറത്തിറക്കിയത്. ജില്ലയിലെ ഹോട്ടലുകളിലെ വൃത്തിയും ഭക്ഷണത്തിന്റെ ഗുണനിലവാരവും , വിലയും ഉറപ്പാക്കണമെന്നാണ് നിർദേശത്തിൽ ഉണ്ടായിരുന്നത്. ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കണമെന്നും നിർദേശം ഉയർന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ , ഈ നിർദേശം പാലിക്കപ്പെട്ടില്ലന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളിൽ നിന്നും വ്യക്തമാക്കുന്നത്. ഈ ഉത്തരവ് നിലനിൽക്കെയാണ് കോട്ടയം സംക്രാന്തിയിലെ കുഴി മന്തിക്കടയിൽ നിന്നും ഭക്ഷണം കഴിച്ച നഴ്സ് മരിച്ചത്.