ളാലം ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാലാ ടൗണിൽ ഗതാഗത നിയന്ത്രണം

പാലാ: ളാലം ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാലാ ടൗണിൽ 6ന് വൈകിട്ട് 4 മുതൽ രാത്രി 9 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

Advertisements

.കോട്ടയം ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും കൊട്ടാരമറ്റത്തുനിന്നും തിരിഞ്ഞ് ആർ വി ജംഗ്ഷനിലെത്തി ബൈപ്പാസ് റോഡുവഴി സിവിൽസ്റ്റേഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി ടൗണിലെത്തണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

• ഈരാറ്റുപേട്ടയിൽ നിന്നും വരുന്ന വാഹനങ്ങൾ മഹാറാണി ജംഗ്ഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി ബൈപ്പാസിലൂടെയും, പൊൻകുന്നം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പാലാ കുരിശുപള്ളി ജംഗ്ഷനിലെത്തി ബൈപ്പാസിലൂടെ യാത്ര ചെയ്യേണ്ടതാണ്.

• തൊടുപുഴ റൂട്ടിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബൈപ്പാസിലൂടെ പുലിയന്നൂരെത്തി യാത്ര തുടരേണ്ടതാണ്.

Hot Topics

Related Articles