പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന കഥകളി മേളയ്ക്ക് 2023 ജനുവരി 9 ന് തിരിതെളിയും

കോഴഞ്ചേരി : ചെറുകോല്‍പ്പുഴ ശ്രീ വിദ്യാധിരാജ നഗറില്‍ രാവിലെ 10 ന് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ആന്‍റോ ആന്‍റണി എം പി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി പ്രസാദ്, ക്ലബ്ബ് പ്രസിഡന്‍റ് വി എന്‍ ഉണ്ണി തുടങ്ങിയവര്‍ പങ്കെടുക്കും. കഥകളി ക്ലബ്ബ് ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ പുരസ്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. കേരള കലാമണ്ഡലത്തിന്‍റെ 2022 ലെ എം കെ കെ നായര്‍ അവാര്‍ഡ് കരസ്ഥമാക്കിയ കഥകളി ക്ലബ്ബ് സെക്രട്ടറി വി ആര്‍ വിമല്‍രാജിനെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് കുട്ടികള്‍ക്കായി പാഠഭാഗങ്ങളിലെ കഥകളി അവതരിപ്പിക്കും. ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഐ എ എസ് കുട്ടികള്‍ക്കായി കഥകളിയില്‍ വേഷമിടും. വൈകിട്ട് 6.30 മുതല്‍ കിര്‍മ്മീരവധം കഥകളി അരങ്ങേറും. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏതാണ്ട് നൂറ്റിയമ്പതില്‍പ്പരം കലാകാരന്മാര്‍ എട്ടു ദിവസങ്ങളിലായി നടക്കുന്ന കഥകളി മേളയില്‍ പങ്കെടുക്കും.

Advertisements

Hot Topics

Related Articles